നേർപത്രം
ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് അബൂദബിയിൽ രണ്ട് നേരിട്ടുള്ള ബസ് റൂട്ടുകൾ — അബൂദബി — Gulf — നേർപത്രം വാർത്താ ചിത്രം

ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് അബൂദബിയിൽ രണ്ട് നേരിട്ടുള്ള ബസ് റൂട്ടുകൾ

അബൂദബി: മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സ്റ്റേഷനിലേക്കുള്ള യാത്ര എളുപ്പമാക്കാൻ അബൂദബി മൊബിലിറ്റി രണ്ട് നേരിട്ടുള്ള ബസ് റൂട്ടുകൾ ആരംഭിച്ചു. അൽ വഹ്ദ മെയിൻ ബസ് സ്റ്റേഷനിൽനിന്നുള്ള എം.ആർ 1, അൽ സാഹിയ ബസ് സ്റ്റേഷനിൽനിന്നുള്ള എം.ആർ 2 സർവീസുകളാണ് റെയിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത്. എം.ആർ 1 യാത്രയ്ക്ക് ഏകദേശം 50 മിനിറ്റും എം.ആർ 2യ്ക്ക് 47 മിനിറ്റുമെടുക്കും. ഇരു റൂട്ടുകളിലും ആഴ്ചയിലെ ഏഴ് ദിവസവും രണ്ടുദിശകളിലേക്കും സർവീസ് ലഭ്യമാണ്. വിശദമായ സമയക്രമം അബൂദബി മൊബിലിറ്റി വെബ്‌സൈറ്റിലും ദർബ് ആപ്പിലും പരിശോധിക്കാം.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും