നേർപത്രം
കാനഡ വാഹനാപകടത്തിൽ അബുദാബി സ്കൂൾ വൈസ് പ്രിൻസിപ്പലും മാതാപിതാക്കളും മരിച്ചു — അബുദാബി / കാനഡ — Gulf — നേർപത്രം വാർത്താ ചിത്രം

കാനഡ വാഹനാപകടത്തിൽ അബുദാബി സ്കൂൾ വൈസ് പ്രിൻസിപ്പലും മാതാപിതാക്കളും മരിച്ചു

അബുദാബി: റാഹ ഇന്റർനാഷനൽ സ്കൂളിന്റെ ഗാർഡൻസ് ക്യാംപസ് വൈസ് പ്രിൻസിപ്പൽ കരോൾ പ്രാറ്റും മാതാപിതാക്കളായ ജൂഡിയും ജിമ്മും കാനഡയിലെ വാഹനാപകടത്തിൽ മരിച്ചു. കാൽഗറിയിൽ നിന്ന് എസ്റ്റെവാനിലേക്കു മടങ്ങുന്നതിനിടെ ജൂലൈ 20ന് ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൗമാരക്കാരനായ മകൻ ആൽഫി റജീനയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അധ്യാപനത്തോടും വിദ്യാർഥികളോടും വലിയ പ്രതിബദ്ധത പുലർത്തിയ വ്യക്തിയായിരുന്നു കരോളെന്ന് സ്കൂൾ മാനേജ്മെന്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു; അവരുടെ സ്മരണയ്ക്കായി ഉചിതമായ ആദരാഞ്ജലി ഒരുക്കുമെന്നും അറിയിച്ചു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും