
നടി കെയ്ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചു
‘ഗോഡ്സില്ല വേഴ്സസ് കോങ്’ സിനിമയിലൂടെ ശ്രദ്ധേയയായ അമേരിക്കൻ നടി കെയ്ലി ഹോട്ടിൽ വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. പതിനെട്ട് വയസ്സായിരുന്നു. യുഎസിലെ മേരിലാൻഡ് സംസ്ഥാനത്തെ ഫ്രെഡറിക്കിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തുകയാണ്. കേൾവിപരിമിതിയെ അതിജീവിച്ച് സിനിമയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച താരമായിരുന്നു കെയ്ലി. ചെറുപ്പത്തിൽ തന്നെ അന്താരാഷ്ട്ര സിനിമാപ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയുടെ മരണത്തിൽ സിനിമാലോകത്തുനിന്ന് അനുശോചനങ്ങൾ രേഖപ്പെടുത്തി.