
ലിവർപൂളിൽ ന്യൂനപക്ഷ ഓഹരി വാങ്ങാൻ ഇന്ത്യൻ വ്യവസായിയുടെ നീക്കം
രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥതയുമായി ബന്ധമുള്ള ഇന്ത്യൻ വ്യവസായി അമിത് ഭാട്ടിയ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെ ന്യൂനപക്ഷ ഓഹരി വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യവസായി ലക്ഷ്മി മിത്തലിന്റെ പിന്തുണയോടെയാണ് നിക്ഷേപനീക്കം നടക്കുന്നത്. ക്ലബ്ബിന് ഏകദേശം ആറു ബില്യൺ ഡോളർ മൂല്യം കണക്കാക്കിയാണ് പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് വിവരം. നിലവിലെ ഉടമകൾ എത്ര ശതമാനം ഓഹരി വിൽക്കുമെന്നോ ഇടപാടിന്റെ അന്തിമ തുകയോ വ്യക്തമല്ല. ചർച്ച വിജയിച്ചാൽ പ്രീമിയർ ലീഗിലെ ശ്രദ്ധേയമായ ഇന്ത്യൻ നിക്ഷേപമാകും.