
മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ ആയുധധാരികളുടെ കവർച്ച
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ കയറിയ ആയുധധാരികൾ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണം കവർന്നു. ദാഹനുവിലെ ജ്വല്ലറിയിലാണ് മുഖംമൂടിയും സംരക്ഷണവസ്ത്രങ്ങളും ധരിച്ച മൂന്നംഗസംഘം തോക്കുമായി എത്തിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.