
ഇറാൻ ആക്രമണ നാശനഷ്ട രേഖയുമായി വിദേശ പാർലമെന്റുകളെ സമീപിക്കാൻ ബഹ്റൈൻ
ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പൗരന്മാർക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയ മനുഷ്യാവകാശ റിപ്പോർട്ടുമായി വിദേശ പാർലമെന്റുകളെ സമീപിക്കാൻ ബഹ്റൈൻ ഒരുങ്ങുന്നു. ആക്രമണം നടന്ന സ്ഥലങ്ങളിലെ സന്ദർശനം, അഭിമുഖങ്ങൾ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തെളിവെടുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് രേഖ തയ്യാറാക്കിയതെന്ന് ശൂറ കൗൺസിൽ അംഗം അലി അൽ ഷെഹാബി പറഞ്ഞു. പൗരന്മാരെ ലക്ഷ്യമിട്ട ആക്രമണങ്ങളെ അപലപിക്കാനും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടാനും വിദേശ നിയമനിർമാണ സഭകളുടെ പിന്തുണ തേടുകയാണ് ബഹ്റൈന്റെ ലക്ഷ്യം.