കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി രാജിവച്ചു
കർണാടക നിയമസഭാ കൗൺസിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ബസവരാജ് ഹൊറട്ടി രാജിവച്ചു. എട്ട് തവണ കൗൺസിൽ അംഗമായ ഹൊറട്ടി ഓഗസ്റ്റ് 13ലെ സഭാ നടപടികൾക്ക് നേതൃത്വം നൽകിയ ശേഷം ഓഗസ്റ്റ് 14ഓടെ ഔദ്യോഗികമായി സ്ഥാനം ഒഴിയുമെന്നാണ് വിവരം. കാബിനറ്റ് പദവിയുള്ള ചെയർമാൻ സ്ഥാനത്തേക്ക് മുതിർന്ന കോൺഗ്രസ് എംഎൽസി സലീം അഹമ്മദിനെ പരിഗണിക്കുന്നുണ്ട്. ഹൊറട്ടിയുടെ തീരുമാനം സംസ്ഥാനത്തിന്റെ ഉപരിസഭാ നേതൃത്വത്തിൽ നിർണായക മാറ്റത്തിന് വഴിയൊരുക്കുന്നു.