
കോന്നി പഞ്ചായത്ത് ഹാളിൽ സീലിങ് ഫാൻ വീണ് സ്ത്രീക്ക് പരിക്ക്
കോന്നി പഞ്ചായത്ത് ഓഫീസിലെ കമ്മ്യൂണിറ്റി ഹാളിൽ യോഗം നടക്കുന്നതിനിടെ സീലിങ് ഫാൻ പൊട്ടിവീണ് കുടുംബശ്രീ അംഗത്തിന് പരിക്കേറ്റു. കോന്നി സ്വദേശിനിയായ സന്ധ്യയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. യോഗത്തിൽ പങ്കെടുത്തിരുന്നവർ ഉടൻ ഇവരെ ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തിലെ വൈദ്യുതി ഉപകരണങ്ങളുടെയും ഫാനുകളുടെയും സുരക്ഷ പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. അപകടത്തിന് കാരണമായ സാങ്കേതിക തകരാറോ പരിപാലനവീഴ്ചയോ കണ്ടെത്താൻ പഞ്ചായത്ത് അധികൃതർ പരിശോധന നടത്തും.