
വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി
രാജ്യത്തിന്റെ പ്രതീക്ഷകളായ യുവാക്കളും വിദ്യാർഥികളും ഡൽഹിയിൽ ക്രൂരമായ പൊലീസ് നടപടിക്ക് ഇരയായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും കേരളത്തിൽനിന്നുള്ള എംപിമാർക്കുമൊപ്പം താനും പ്രതിഷേധത്തിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. പരീക്ഷാക്രമക്കേടുകളെക്കുറിച്ചുള്ള വിദ്യാർഥികളുടെ ആശങ്കകൾ കേന്ദ്രസർക്കാർ കേൾക്കണമെന്നും അവർക്കെതിരായ പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.