
കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
മുഖ്യമന്ത്രി വി.ഡി. സതീശൻ പാർലമെന്റിലെത്തി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും മുതിർന്ന നേതാവ് സോണിയ ഗാന്ധിയെയും കണ്ടു. ദേശീയതലത്തിലെ രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം കേരളത്തിലെ പാർട്ടി സംഘടനാ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. കെപിസിസിയുടെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളും ആരംഭിച്ചു. സംസ്ഥാന നേതൃത്വത്തിലെ അഭിപ്രായങ്ങളും സംഘടനാ ആവശ്യങ്ങളും ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോർട്ട്.