നേർപത്രം
പാലാ നഗരസഭയിലെ വിപ്പ് ലംഘനത്തിൽ നടപടിയെന്ന് കോൺഗ്രസ് news image

പാലാ നഗരസഭയിലെ വിപ്പ് ലംഘനത്തിൽ നടപടിയെന്ന് കോൺഗ്രസ്

പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസപ്രമേയത്തിൽ പാർട്ടി വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചവരുടെ വിശദീകരണം തേടുമെന്നും സംഘടനാതല പരിശോധനയ്ക്കുശേഷം അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ വഞ്ചിച്ചവരെ സംഘടനയ്ക്ക് ആവശ്യമില്ലെന്നും നഗരസഭയിലെ സംഭവവികാസങ്ങൾ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നതെന്നും വ്യക്തമാക്കി.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും