
കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നതിനായി ഡൽഹി പൊലീസ് നിയമോപദേശം തേടി. സുരക്ഷാനിയന്ത്രണങ്ങൾ ലംഘിച്ചതും പൊലീസിന്റെ നിർദേശങ്ങൾ പാലിക്കാതിരുന്നതുമുൾപ്പെടെയുള്ള ആരോപണങ്ങളിൽ ഗുരുതര വകുപ്പുകൾ ചുമത്താനാകുമോയെന്നാണ് പരിശോധിക്കുന്നത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പൊലീസ് റിപ്പോർട്ടുകളും നിയമവിദഗ്ധർ വിലയിരുത്തും. ഉപദേശം ലഭിച്ചശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിൽ അന്തിമ തീരുമാനം.