
വൈറ്റിലയിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം
കൊച്ചി നഗരത്തിലെ പ്രധാന ഗതാഗതകേന്ദ്രമായ വൈറ്റിലയിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. നിലവിൽ പ്രദേശം മരട്, കടവന്ത്ര, പാലാരിവട്ടം പൊലീസ് സ്റ്റേഷനുകളുടെ പരിധികളിലായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇതുമൂലം അടിയന്തര സാഹചര്യങ്ങളിൽ പൊലീസ് സേവനം ലഭിക്കാൻ കാലതാമസം ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.