
കസ്റ്റഡിയിലെടുത്ത പ്രതിപക്ഷ നേതാക്കളെ രാത്രിയിൽ വിട്ടയച്ചു
പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെ രാത്രി ഒൻപതരയോടെ പൊലീസ് വിട്ടയച്ചു. രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും ഛത്രസാൽ പൊലീസ് സ്റ്റേഷനിൽനിന്നും പ്രിയങ്ക ഗാന്ധിയെ മന്ദിർ മാർഗ് സ്റ്റേഷനിൽനിന്നുമാണ് മോചിപ്പിച്ചത്. പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്താതെയാണ് വിട്ടയച്ചതെന്നാണ് വിവരം.