
ഗൃഹനാഥനെ മദ്യം നൽകി മയക്കി പത്ത് ലക്ഷം കവർന്നെന്ന് കേസ്
തിരുവനന്തപുരം പോത്തൻകോട് ഗൃഹനാഥനെ മദ്യം നൽകി അബോധാവസ്ഥയിലാക്കിയശേഷം പത്ത് ലക്ഷം രൂപ കവർന്നെന്ന കേസിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശികളായ സുനിൽ, ഭാര്യ ദീപ, മകൻ അഖിൽ എന്നിവരാണ് ആലപ്പുഴയിൽ പിടിയിലായത്. പരിചയം ഉപയോഗിച്ച് വീട്ടിലെത്തിയ പ്രതികൾ മദ്യം നൽകിയശേഷം പണം കൈക്കലാക്കിയെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയവരെ അന്വേഷണസംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കവർന്ന പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.