
ശബരിമല ഡ്യൂട്ടിക്കിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു
ശബരിമല ഡ്യൂട്ടിക്കിടെ അഗ്നിരക്ഷാവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആയൂർ സ്വദേശി ആർ. രഞ്ജിത് കുമാറാണ് മരിച്ചത്. ഡ്യൂട്ടിയുടെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. സംഭവത്തിൽ മറ്റാർക്കെങ്കിലും പരിക്കേറ്റോയെന്നും വാഹനാപകടത്തിന്റെ കാരണം എന്താണെന്നും പരിശോധിച്ചുവരികയാണ്.