
കേരള ഉൽപ്പന്നങ്ങളെ വിദേശവിപണിയിലെത്തിക്കാൻ ഫ്ലിപ്കാർട്ട് പദ്ധതി
കേരളത്തിൽനിന്നുള്ള ഉൽപ്പന്നങ്ങൾ അമേരിക്കൻ, യൂറോപ്യൻ വിപണികളിലെത്തിക്കാൻ ഫ്ലിപ്കാർട്ട് പുതിയ പദ്ധതി തയ്യാറാക്കുന്നു. സംസ്ഥാന സർക്കാരുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ചെറുകിട സംരംഭകർ, പരമ്പരാഗത ഉൽപ്പാദകർ, പ്രാദേശിക ബ്രാൻഡുകൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര ഉപഭോക്താക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന, പാക്കേജിങ്, ഓൺലൈൻ വിപണനം, കയറ്റുമതി നടപടികൾ എന്നിവയിൽ സംരംഭകർക്ക് സഹായം ലഭ്യമാക്കാനും പദ്ധതിയിൽ പരിഗണിക്കുന്നുണ്ട്.