
പതിനഞ്ച് വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ഫ്രാൻസ്
പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ ഇരുസഭകളും അംഗീകാരം നൽകി. സെപ്റ്റംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുട്ടികളുടെ മാനസികാരോഗ്യം, സ്വകാര്യത, ഓൺലൈൻ ചൂഷണം, അടിമത്തസ്വഭാവമുള്ള ഉപയോഗം എന്നിവ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം സാമൂഹികമാധ്യമ കമ്പനികൾ നടപ്പാക്കേണ്ടിവരും. നിയമലംഘനത്തിന് കമ്പനികൾക്കെതിരെ നടപടി ഉണ്ടായേക്കും.