
‘ഗാട്ട കുസ്തി 2’യിലെ പുതിയ ഗാനം പുറത്തിറങ്ങി
വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗാട്ട കുസ്തി 2’യിലെ ‘തങ്ക മകളേ’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ശ്വേത മോഹൻ ആലപിച്ച ഗാനത്തിന് ഷോൺ റോൾഡൻ സംഗീതം നൽകി. അച്ഛൻ, അമ്മ, മകൾ എന്നിവരുടെ കുടുംബബന്ധത്തെ കേന്ദ്രീകരിച്ച വൈകാരിക രംഗങ്ങളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.