
ഗൂഗിൾ അക്കൗണ്ട് വീണ്ടെടുക്കാൻ സെൽഫി വീഡിയോ
പാസ്‌വേഡ് മറന്നുപോകുകയോ സാധാരണ ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ സെൽഫി വീഡിയോ ഉപയോഗിച്ച് അക്കൗണ്ട് വീണ്ടെടുക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിക്കുന്നു. നേരത്തെ രജിസ്റ്റർ ചെയ്ത മുഖദൃശ്യവുമായി പുതിയ വീഡിയോ താരതമ്യം ചെയ്താണ് ഉപയോക്താവിന്റെ വ്യക്തിത്വം സ്ഥിരീകരിക്കുക.