
വെനസ്വേലയിൽ ഹന്തവൈറസ് ഭീഷണി
വെനസ്വേലയിലെ ഭൂകമ്പബാധിത മേഖലയായ അൻസോട്ടെഗിയിൽ ഹന്തവൈറസ് ബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധയുടെ ഉറവിടവും കൂടുതൽ ആളുകളിലേക്ക് വൈറസ് പടർന്നിട്ടുണ്ടോയെന്നും കണ്ടെത്താൻ ആരോഗ്യസംഘങ്ങൾ പരിശോധന ആരംഭിച്ചു. രോഗവ്യാപനം തടയുന്നതിനായി പ്രദേശത്ത് ആരോഗ്യനിരീക്ഷണം, രോഗലക്ഷണ പരിശോധന, ശുചീകരണം, എലി നിയന്ത്രണം തുടങ്ങിയ പ്രതിരോധനടപടികൾ ശക്തമാക്കി. പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ഉടൻ ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണമെന്ന് നിർദേശിച്ചു.