
ഡോ. എം.കെ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ഹൈക്കോടതി വിമർശനം
ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്തതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ ഹൈക്കോടതി വിമർശിച്ചു. അറസ്റ്റിലെ വീഴ്ച പ്രതിക്ക് രക്ഷപ്പെടാൻ സഹായിക്കുന്നതിനായി പൊലീസ് നടത്തിയ ഒത്തുകളിയാണോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കേസിന്റെ അന്വേഷണം സുതാര്യമായി മുന്നോട്ടുകൊണ്ടുപോകണമെന്നും കോടതി നിർദേശിച്ചു.