നേർപത്രം
ഹോർമുസിൽ കപ്പൽ ആക്രമണം; 28 ഇന്ത്യക്കാർ സുരക്ഷിതർ, 6,000 നാവികർ കുടുങ്ങി — ഹോർമുസ് കടലിടുക്ക് — Middle East — നേർപത്രം വാർത്താ ചിത്രം

ഹോർമുസിൽ കപ്പൽ ആക്രമണം; 28 ഇന്ത്യക്കാർ സുരക്ഷിതർ, 6,000 നാവികർ കുടുങ്ങി

ടെഹ്റാൻ/വാഷിങ്ടൻ: 28 ഇന്ത്യക്കാരുണ്ടായിരുന്ന ഒരു കപ്പൽ ആക്രമിക്കപ്പെട്ടെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിൽ ഏകദേശം 6,000 നാവികർ കുടുങ്ങിക്കിടക്കുന്നതായി യുഎൻ അറിയിച്ചു. അവർക്കു മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനും രക്ഷാപ്രവർത്തനത്തിന് പശ്ചിമേഷ്യൻ യുദ്ധത്തിൽ പങ്കാളികളായ രാജ്യങ്ങൾ അടിയന്തരമായി ഇടപെടാനും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടുർക്ക് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 20 ലക്ഷം ബാരൽ ഇറാഖി ബസ്റ ക്രൂഡ് ഓയിലുമായി ചൈനയിലേക്കുള്ള ന്യൂജയന്റ് എന്ന കപ്പൽ മാത്രമാണ് കടലിടുക്ക് കടന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ചൊവ്വാഴ്ച വാഷിങ്ടണിൽ ഡോണൾഡ് ട്രംപിനെ കാണും.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും