
നീറ്റ് സമരത്തിനൊപ്പം സംസ്ഥാന പ്രതിഷേധങ്ങളും; ബിജെപി സർക്കാരുകൾക്ക് സമ്മർദം
ന്യൂഡൽഹി: നീറ്റ്–യുജി ചോദ്യച്ചോർച്ചയെച്ചൊല്ലി ഡൽഹിയിൽ ആരംഭിച്ച പ്രതിഷേധം സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമ്പോൾ മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വേറിട്ട ജനകീയ സമരങ്ങളും ബിജെപി സർക്കാരുകൾക്ക് സമ്മർദമാകുന്നു. മധ്യപ്രദേശിലെ കെൻ–ബെത്വ നദീസംയോജന പദ്ധതിക്കായി ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ ആദിവാസി വനിതകൾ സമരം തുടരുന്നു. ഗുജറാത്തിലെ മോർബിയിൽ കൃഷിയിടങ്ങളിലൂടെ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനെതിരെ കർഷകർ രംഗത്തുണ്ട്. ഉത്തരാഖണ്ഡിൽ ഋഷികേശ് ഹൈവേക്കായി 4,369 മരങ്ങൾ മുറിക്കാനുള്ള നീക്കം പ്രതിഷേധത്തെത്തുടർന്ന് സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.