
രാജ്യത്ത് സ്കൂട്ടർ വിൽപ്പനയിൽ റെക്കോർഡ്
2026 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് 44.20 ലക്ഷത്തിലധികം സ്കൂട്ടറുകൾ വിറ്റഴിച്ചതായി വിപണിവിവരങ്ങൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ വലിയ വർധനയാണുണ്ടായത്. മൊത്തം ഇരുചക്രവാഹന വിൽപ്പനയുടെ ഏകദേശം 39 ശതമാനവും സ്കൂട്ടറുകളാണ്. ഹോണ്ടയാണ് വിപണിവിഹിതത്തിൽ മുന്നിൽ; ടിവിഎസ് രണ്ടാംസ്ഥാനത്താണ്.