
ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി യു.എസിലെ ഇന്ത്യൻ എംബസി
പാകിസ്താൻ അധീന കശ്മീരിനെ ഒരു വിദേശ മാധ്യമം “പാകിസ്താനി കശ്മീർ” എന്ന് വിശേഷിപ്പിച്ചതിനെതിരെ യു.എസിലെ ഇന്ത്യൻ എംബസി വിമർശനം രേഖപ്പെടുത്തി. ജമ്മു കശ്മീരിന്റെ ഭാഗങ്ങൾ പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പ്രദേശത്തിന്റെ നിയമപരമായ സ്ഥിതിയെ തെറ്റായി അവതരിപ്പിക്കരുതെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയുടെ ഔദ്യോഗിക നിലപാട് ആവർത്തിച്ചാണ് പ്രതികരണം.