നേർപത്രം
ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ news image

ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം തലശേരി കോടതിയിൽ അപേക്ഷ നൽകി. അറസ്റ്റ് ചെയ്യാനുള്ള കാരണം രേഖാമൂലം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യ അറസ്റ്റ് കോടതി അസാധുവാക്കിയത്. നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. കേസിൽ കൂടുതൽ ചോദ്യംചെയ്യലും തെളിവെടുപ്പും ആവശ്യമാണെന്നും സംഘം കോടതിയെ അറിയിച്ചു.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും