
ഐപിഎസ് ട്രെയിനിയുടെ പരാതിയിൽ സഹപ്രവർത്തകനെതിരെ കേസ്
ഹൈദരാബാദിൽ പരിശീലനത്തിലുള്ള വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ സഹപ്രവർത്തകനായ ഐപിഎസ് ട്രെയിനിക്കെതിരെ പൊലീസ് കേസെടുത്തു. നിരന്തരം ശല്യപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതി. പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കുന്നതിനായി ഡിജിറ്റൽ തെളിവുകളും സന്ദേശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.