
ജോജു ജോർജിന്റെ ‘പരിപാടി’ ചിത്രീകരണം അവസാനഘട്ടത്തിൽ
ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യുടെ ചിത്രീകരണം അവസാനഘട്ടത്തിലെത്തി. നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം ഡിസംബറിൽ റിലീസ് ചെയ്യാനാണ് പദ്ധതി. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവിയാണ് ദൃശ്യസംവിധാനം നിർവഹിക്കുന്നത്. യുവൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. വലിയ താരനിരയ്ക്കൊപ്പം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഉടൻ പൂർത്തിയാക്കും.