
കരുവന്നൂർ ബാങ്ക് കേസിൽ കെ.വി. അബ്ദുൽ ഖാദറിന് ജാമ്യം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദറിന് കൊച്ചി പിഎംഎൽഎ കോടതി ജാമ്യം അനുവദിച്ചു. സിപിഎം ജില്ലാ കമ്മിറ്റി ഉൾപ്പെടെ 83 പ്രതികളാണ് കേസിലുള്ളത്. ബാങ്കിലെ സാമ്പത്തിക ഇടപാടുകളും വായ്പാ ക്രമക്കേടുകളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മറ്റ് ചില മുതിർന്ന നേതാക്കൾ നേരത്തെ ജാമ്യം നേടിയിരുന്നു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചതെന്നാണ് വിവരം.