
കായംകുളം നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി
കായംകുളം നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചു. രണ്ടാം വാർഡിലെ അങ്കണവാടി മറ്റൊരു വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് സംഘർഷത്തിന് കാരണമായത്. യോഗത്തിനിടെ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ തള്ളും പിടിയും ഉണ്ടായി. നാല് യുഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റെന്ന പരാതിയുമായി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ നഗരസഭാ അധികൃതരും പൊലീസും വിവരങ്ങൾ ശേഖരിച്ചു.