
കെ.സി. വേണുഗോപാലിനെതിരെ സംഘടിത സൈബർ ആക്രമണമെന്ന് പരാതി
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടക്കുന്നതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട അഞ്ച് സാമൂഹികമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. വ്യാജവിവരങ്ങളും അപകീർത്തികരമായ പ്രചാരണങ്ങളും നടക്കുന്നതായാണ് പരാതിയിലെ ആരോപണം.