നേർപത്രം
അവയവക്കച്ചവടക്കേസ് കരാര്‍ വിവരങ്ങൾ പുറത്ത് - Nerpathram Quick Update

അവയവക്കച്ചവടക്കേസ് കരാര്‍ വിവരങ്ങൾ പുറത്ത്

വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസില്‍ ആശുപത്രി കമ്മീഷന്‍ നല്‍കിയതിന് മുഖ്യപ്രതിയും ആശുപത്രിയും തമ്മിലുള്ള കരാര്‍ രേഖകള്‍ പുറത്ത്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയും മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് മെഡിക്കല്‍ ടൂറിസവുമായി ഉണ്ടാക്കിയ കരാര്‍ രേഖയനുസരിച്ച് കരള്‍ മാറ്റി വയ്ക്കലിന് ഒരു ലക്ഷം രൂപയും വൃക്ക മാറ്റിവയ്ക്കലിന് 50,000 രൂപയുമാണു കമ്മീഷന്‍. മറ്റു കിടത്തി ചികിത്സകള്‍ക്ക് ആകെ ബില്ലിന്റെ 10 ശതമാനം കമ്മീഷനായി നല്‍കുമെന്നാണു കരാര്‍.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും