
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വ്യാജ ഫോണ്‍ കോള്‍
പ്രിയങ്ക ഗാന്ധി എംപിയുടെ സെക്രട്ടറിയെന്ന വ്യാജേന മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കു വ്യാജ ഫോണ്‍ കോള്‍. ഷാഫി പറമ്പില്‍ എംപിക്കും ഡീന്‍ കുര്യാക്കോസിനും വിളിയെത്തി. സംഭവത്തില്‍ പ്രിയങ്കയുടെ സെക്രട്ടറി ഡി.എസ്. രാജ്കുമാര്‍ ഡി.ജി.പിക്കും വയനാട് എസ്.പിക്കും നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.