നേർപത്രം
കൈവിലങ്ങ് ഉപയോഗിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ news image

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ

പ്രതികൾക്ക് കൈവിലങ്ങ് അണിയിക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ വിവേചനാധികാരവും മാനുഷികതയും പാലിക്കണമെന്ന് ഡിജിപി നിർദേശിച്ചു. ഒരാളുടെ അന്തസ്സ് കെടുത്തുന്നതിനോ പൊതുജനങ്ങൾക്കുമുന്നിൽ അപമാനിക്കുന്നതിനോ ബോധപൂർവം കൈവിലങ്ങ് ഉപയോഗിക്കരുത്. പ്രതിയുടെ പ്രായം, ആരോഗ്യനില, കുറ്റകൃത്യത്തിന്റെ സ്വഭാവം, രക്ഷപ്പെടാനുള്ള സാധ്യത എന്നിവ പരിഗണിക്കണം. കൈവിലങ്ങ് ഉപയോഗിക്കേണ്ടിവന്ന സാഹചര്യം ബന്ധപ്പെട്ട കോടതിയെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ തീരുമാനത്തിന്റെ കാരണം രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും