
സിക്കിം തുരങ്കാപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി
സിക്കിമിലെ നാംചിയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം മണർകാട് സ്വദേശി അനീഷ് മോഹനെ കാണാതായി. ജിയോളജിസ്റ്റായ അദ്ദേഹം 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലി ചെയ്യുകയായിരുന്നു. അപകടത്തിൽ നിരവധി പേർ മരിച്ചതായാണ് പ്രാഥമിക വിവരം. തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം തുടരുകയാണ്. അനീഷ് മോഹനെക്കുറിച്ചുള്ള വിവരം ലഭിക്കാത്തതിനാൽ കുടുംബം ആശങ്കയിലാണ്.