
കുവൈത്തിൽ സിസിടിവി ദൃശ്യങ്ങൾ 120 ദിവസം സൂക്ഷിക്കണം; പുതിയ നിയമം
കുവൈത്തിലെ സുരക്ഷാ ക്യാമറ നിയമത്തിൽ മാറ്റം വരുത്തുന്ന 2026ലെ ഡിക്രി നിയമം നമ്പർ 76 പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങൾ സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് 120 ദിവസം തുടർച്ചയായി സൂക്ഷിക്കണം. ഈ കാലയളവിൽ ദൃശ്യങ്ങൾ മാറ്റുകയോ മായിക്കുകയോ ചെയ്യരുത്. അന്വേഷണ ഏജൻസികളോ കോടതികളോ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ റെക്കോർഡുകൾ കൈമാറാനും ബാധ്യതയുണ്ട്. സ്ഥാപനങ്ങൾ സംഭരണ ശേഷിയും ഡാറ്റ സംരക്ഷണ നടപടികളും നിയമാനുസൃതമാണെന്ന് ഉറപ്പാക്കേണ്ടിവരും.