നേർപത്രം
കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തിന് ചട്ടക്കൂട്; സേവനങ്ങൾക്ക് ‘സഹൽ’ മാത്രം — കുവൈറ്റ് സിറ്റി — Technology / AI — നേർപത്രം വാർത്താ ചിത്രം

കുട്ടികളുടെ ഓൺലൈൻ ഉപയോഗത്തിന് ചട്ടക്കൂട്; സേവനങ്ങൾക്ക് ‘സഹൽ’ മാത്രം

കുവൈറ്റ് സിറ്റി: കുട്ടികൾ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനെ നിയന്ത്രിക്കുന്ന പുതിയ തീരുമാനം ഉടൻ പുറത്തിറക്കുമെന്ന് കുവൈത്ത് കമ്മ്യൂണിക്കേഷൻസ്–ഐടി മന്ത്രി ഒമർ അൽ ഒമർ അറിയിച്ചു. കുടുംബസംരക്ഷണ പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ ഏജൻസികൾ ചേർന്ന് നിയമചട്ടക്കൂട് തയ്യാറാക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളുടെയും യുഎഇയുടെയും മാതൃകകൾ പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു. പുതിയ സർക്കാർ ആപ്പുകൾ പ്രത്യേകം വികസിപ്പിക്കുന്നതിന് പകരം എല്ലാ സേവനങ്ങളും ‘സഹൽ’ ആപ്പിൽ ഏകീകരിക്കുന്ന നയം തുടരും. ദേശീയ സൈബർ സുരക്ഷാ കേന്ദ്രം, കമ്മ്യൂണിക്കേഷൻസ് അതോറിറ്റി, നീതിന്യായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും