
വേനൽക്കാല അപകടങ്ങൾ തടയാൻ കുവൈറ്റ് ഫയർ ഫോഴ്‌സിന്റെ സുരക്ഷാ പ്രചാരണം
കുവൈറ്റ് സിറ്റി: വേനൽക്കാലത്ത് വർധിക്കുന്ന തീപിടിത്തം, മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ തടയാൻ കുവൈറ്റ് ജനറൽ ഫയർ ഫോഴ്‌സ് രാജ്യവ്യാപക സുരക്ഷാ ബോധവൽക്കരണ പ്രചാരണം ആരംഭിച്ചു. അൽ ഖൈറാൻ മാളിൽ ‘ഫയർ ഫോഴ്‌സിനൊപ്പം സുരക്ഷിത വേനൽക്കാലം’ എന്ന പ്രമേയത്തിലാണ് പരിപാടിക്ക് തുടക്കമായത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസങ്ങളിൽ 3,633 അടിയന്തര വിളികൾ ലഭിച്ചതായും അവയിൽ വീടുകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിലെ 750 തീപിടിത്ത-രക്ഷാപ്രവർത്തന സംഭവങ്ങൾ ഉൾപ്പെട്ടതായും അധികൃതർ അറിയിച്ചു. മാളുകളിലും സ്ഥാപനങ്ങളിലും ക്ലാസുകളും കടൽത്തീര സുരക്ഷാ പട്രോളിംഗും സംഘടിപ്പിക്കും.