നേർപത്രം
കുവൈറ്റിന്റെ ‘സൂഫ്’ പദ്ധതിക്ക് മിഡിൽ ഈസ്റ്റ് ഊർജ്ജ നവീകരണ പുരസ്കാരം — കുവൈറ്റ് സിറ്റി — Business — നേർപത്രം വാർത്താ ചിത്രം

കുവൈറ്റിന്റെ ‘സൂഫ്’ പദ്ധതിക്ക് മിഡിൽ ഈസ്റ്റ് ഊർജ്ജ നവീകരണ പുരസ്കാരം

കുവൈറ്റ് സിറ്റി: തദ്ദേശീയ ആട്ടുരോമം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്ന ‘സൂഫ്’ നൂൽനൂൽപ്പ് കേന്ദ്രത്തിന് 2026ലെ മിഡിൽ ഈസ്റ്റ്–വടക്കേ ആഫ്രിക്ക മേഖലയിലെ മികച്ച നവീന ഊർജ്ജ പദ്ധതിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു. അമേരിക്കൻ അസോസിയേഷൻ ഓഫ് എനർജി എഞ്ചിനീയേഴ്‌സാണ് അംഗീകാരം നൽകിയത്. അൽ സദു ഹാൻഡിക്രാഫ്റ്റ് സൊസൈറ്റി, കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ്, മവാഷി കമ്പനി എന്നിവയുടെ പങ്കാളിത്തത്തിലാണ് കേന്ദ്രം വികസിപ്പിച്ചത്. പ്രാദേശിക വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, കമ്പിളി വ്യവസായത്തിന്റെ നവീകരണം, സർക്കുലർ സമ്പദ്‌വ്യവസ്ഥ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

നേർപത്രം വാർത്താമുറി ഏറ്റവും പുതിയ വാർത്തകൾ ക്രമീകരിക്കുന്നു… ലഭ്യമായ വാർത്തകൾ ഉടൻ തുറക്കും