
എയർബാഗ് തകരാർ: 14,470 ലാൻഡ് റോവർ വാഹനങ്ങൾ തിരിച്ചുവിളിച്ചു
എയർബാഗ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് 14,470 ലാൻഡ് റോവർ വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചു. റേഞ്ച് റോവർ, ഡിഫൻഡർ, ഡിസ്കവറി ശ്രേണികളിലെ ചില നിർമാണകാലയളവിലുള്ള മോഡലുകളെയാണ് നടപടി ബാധിക്കുന്നത്. അപകടസമയത്ത് എയർബാഗ് കൃത്യമായി പ്രവർത്തിക്കാതിരിക്കാനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ തിരിച്ചുവിളിക്കൽ. വാഹന ഉടമകളെ അംഗീകൃത സർവീസ് കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ കമ്പനി അറിയിക്കും. പരിശോധനയും ആവശ്യമായ ഭാഗങ്ങളുടെ മാറ്റവും സൗജന്യമായി നടത്തുമെന്ന് അറിയിച്ചു.