
മഗ്‌രിബ് എക്‌സ്‌പ്രസ്‌വേയിലെ പാതകൾ ഭാഗികമായി അടക്കും; ബദൽവഴി നിർദേശം
കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിൽനിന്ന് അഹമ്മദിയിലേക്കുള്ള മഗ്‌രിബ് എക്‌സ്‌പ്രസ്‌വേയിൽ റോഡ് അറ്റകുറ്റപ്പണിയും വികസനപ്രവർത്തനങ്ങളും നടക്കുന്നതിനാൽ വലത്, മധ്യ പാതകൾ ഭാഗികമായി അടയ്ക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഫസ്റ്റ് റിംഗ് റോഡിൽനിന്ന് മഗ്‌രിബ് റോഡിലേക്കുള്ള എക്സിറ്റും മഗ്‌രിബ് റോഡിൽനിന്ന് സെക്കൻഡ് റിംഗ് റോഡിലേക്കുള്ള എക്സിറ്റും നിയന്ത്രണത്തിൽ ഉൾപ്പെടും. സർവീസ് റോഡുകളിലെ ക്രമീകരണം ഏകദേശം ഒരു മാസം തുടരുമെന്നും തിരക്ക് ഒഴിവാക്കാൻ ഡ്രൈവർമാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.