
സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് കേസ്; എംബിബിഎസ് വിദ്യാർഥി പിടിയിൽ
സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിയായ എബലാണ് പിടിയിലായത്. വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ, ലാപ്ടോപ്പ്, സാമൂഹികമാധ്യമ അക്കൗണ്ടുകൾ എന്നിവ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിലെത്തി. ചിത്രങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നു.