
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്: സിം കാർഡ് ഉടമയെ കണ്ടെത്തി
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഉപയോഗിച്ച മൊബൈൽ സിം കാർഡിന്റെ ഉടമയെ അന്വേഷണസംഘം ഡൽഹിയിൽ കണ്ടെത്തി. രണ്ട് മാസം മുമ്പ് തന്റെ ഫോൺ നഷ്ടപ്പെട്ടിരുന്നെന്നും എംഎൽഎയെ വിളിച്ചതുമായോ പണം ആവശ്യപ്പെട്ടതുമായോ ബന്ധമില്ലെന്നും സിം ഉടമ മൊഴി നൽകി. നഷ്ടപ്പെട്ട ഫോൺ മറ്റാരെങ്കിലും ഉപയോഗിച്ചോയെന്നും തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനുമായി ഫോൺ രേഖകളും ഡിജിറ്റൽ വിവരങ്ങളും പരിശോധിക്കുകയാണ്.