
ഇറാഖി അധിനിവേശ ഓർമ്മകൾ മായാതെ നിൽക്കും: കുവൈത്ത് പ്രതിരോധ മന്ത്രി
കുവൈത്ത് സിറ്റി: 1990-ലെ ഇറാഖി അധിനിവേശത്തിന്റെ ക്രൂരതകളും ധീരരായ രക്തസാക്ഷികളുടെ ത്യാഗവും കുവൈത്തി ജനതയുടെ മനസാക്ഷിയിൽ എന്നും മായാതെ നിൽക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. അധിനിവേശ വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമ്മിപ്പിച്ചത്. രാജ്യത്തിന്റെ പരമാധികാരവും അതിർത്തി സുരക്ഷയും ഉറപ്പാക്കാൻ കുവൈത്ത് സായുധ സേന പൂർണ്ണ സജ്ജമാണെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ പൗരന്മാർ കാണിച്ച ദേശീയ ഐക്യം വരുംതലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.