
ആരോഗ്യപ്രവർത്തകർക്കുള്ള വസ്ത്രധാരണ-പെരുമാറ്റ മാനദണ്ഡങ്ങൾ നടപ്പാക്കി കുവൈത്ത്
പൊതു-സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കായി പുതുക്കിയ വസ്ത്രധാരണവും തൊഴിൽ പെരുമാറ്റവും സംബന്ധിച്ച മാനദണ്ഡങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം നടപ്പാക്കിത്തുടങ്ങി. തിരിച്ചറിയൽ കാർഡ് വ്യക്തമായി ധരിക്കുക, വൃത്തിയുള്ള അനുയോജ്യമായ യൂണിഫോം ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ടാറ്റൂ മറയ്ക്കുക തുടങ്ങിയവ നിർബന്ധമാണ്. സ്പോർട്സ് വസ്ത്രം, ഷോർട്സ്, കീറിയ വസ്ത്രം, ക്യാപ്, വലിയ ലോഗോയുള്ള പാദരക്ഷകൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ട്. ക്ലിനിക്കൽ ചുമതലകൾക്കനുസരിച്ചുള്ള വസ്ത്രം ഏകീകരിക്കുകയാണെന്ന് ഇന്ത്യൻസ് ഇൻ കുവൈത്ത് റിപ്പോർട്ട് ചെയ്തു.