
ഗാസ സമാധാനപദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള ധാരണയെ സ്വാഗതം ചെയ്ത് കുവൈത്ത്
ഗാസയ്ക്കായുള്ള സമഗ്ര സമാധാനപദ്ധതി നടപ്പാക്കൽ ആരംഭിക്കാനുള്ള പ്രഖ്യാപിത ധാരണയെ കുവൈത്ത് സ്വാഗതം ചെയ്തു. തുടർഘട്ടങ്ങൾ പൂർത്തിയാക്കുന്നതിനും രാജ്യം പിന്തുണ അറിയിച്ചു. യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം 2803 അനുസരിച്ച് പദ്ധതി നടപ്പാക്കി ഇസ്രായേൽ പൂർണമായി പിന്മാറുക, മാനവിക സഹായം തടസ്സമില്ലാതെ എത്തിക്കുക, പുനർനിർമാണം നടത്തുക, പലസ്തീൻ അതോറിറ്റി സ്ഥാപനങ്ങൾ തിരിച്ചെത്തുക എന്നിവ ലക്ഷ്യമാകണമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈജിപ്ത്, ഖത്തർ, തുർക്കിയ, യു.എസ് മധ്യസ്ഥശ്രമങ്ങളും കുവൈത്ത് അഭിനന്ദിച്ചു.