
റേഷൻ പൗരന്മാർക്കും കുടുംബങ്ങൾക്കും ഗൃഹസഹായികൾക്കും മാത്രം
സബ്സിഡി ഭക്ഷ്യവിതരണത്തിനുള്ള അർഹത കുവൈത്ത് പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രജിസ്റ്റർ ചെയ്ത ഗൃഹസഹായികൾക്കും മാത്രമായി വാണിജ്യ മന്ത്രാലയം പരിമിതപ്പെടുത്തി. മറ്റു വിഭാഗങ്ങളുടെ അർഹത ഒഴിവാക്കിയതോടൊപ്പം റേഷൻ സംവിധാനത്തിന്റെ ദുരുപയോഗം തടയാനുള്ള നിയന്ത്രണങ്ങളും ശക്തമാക്കി. സബ്സിഡി സാധനങ്ങൾ വീണ്ടും വിൽക്കുകയോ കൈമാറുകയോ അനധികൃതമായി ഉപയോഗിക്കുകയോ ചെയ്താൽ ആനുകൂല്യം നിർത്തിവെക്കുകയും നിയമനടപടിക്ക് കൈമാറുകയും ചെയ്യും.