
പാവൽ ദുരോവിനെതിരെ ‘ഭീകരവാദ സഹായ’ കുറ്റം ചുമത്തി റഷ്യ
ടെലഗ്രാം സ്ഥാപകൻ പാവൽ ദുരോവിനെതിരെ ‘ഭീകരവാദത്തിന് സഹായം’ നൽകിയെന്ന കുറ്റം ചുമത്തിയ റഷ്യ അന്താരാഷ്ട്ര അറസ്റ്റ് നടപടിയിലേക്ക് നീങ്ങുമെന്ന് അറിയിച്ചു. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗങ്ങളും ആയുധസംഘങ്ങളും ഉപയോഗിച്ച ചാനലുകൾ, ചാറ്റുകൾ, ഓട്ടോമേറ്റഡ് സംവിധാനങ്ങൾ നീക്കം ചെയ്യുന്നതിൽ ടെലഗ്രാം പരാജയപ്പെട്ടുവെന്നാണ് സുരക്ഷാ ഏജൻസികളുടെ ആരോപണം. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ടെലഗ്രാം തള്ളി. സ്വകാര്യതയും അഭിപ്രായസ്വാതന്ത്ര്യവും നിയന്ത്രിക്കാൻ ക്രെംലിൻ കാരണങ്ങൾ സൃഷ്ടിക്കുകയാണെന്ന് ദുരോവ് ആരോപിച്ചു.