
ഉരുൾപൊട്ടൽ സ്ഥലത്ത് 15 പവൻ സ്വർണമടങ്ങിയ ബാഗ് കണ്ടെത്തി വിദ്യാർഥികൾ
പൂഞ്ഞാറിലെ പയ്യാനിത്തോട്ടം ഉരുൾപൊട്ടൽ സ്ഥലത്തെ മണ്ണിനും അവശിഷ്ടങ്ങൾക്കും ഇടയിൽ നിന്ന് 15 പവൻ സ്വർണമടങ്ങിയ ബാഗ് വിദ്യാർഥികൾ കണ്ടെത്തി. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഫ്സൽ, നിസാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാഗ് കണ്ടത്. നാല് മാല, രണ്ട് വള, മൂക്കുത്തി, താലി എന്നിവ ഇതിലുണ്ടായിരുന്നു. ബാഗ് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. പള്ളി വികാരിയുടെ സംരക്ഷണത്തിൽ സൂക്ഷിച്ച് യഥാർഥ ഉടമകളെ കണ്ടെത്തി നൽകുമെന്ന് അധികൃതർ അറിയിച്ചു.